മാര്‍ക്ക് ജിഹാദ് പ്രയോഗം മതവുമായി ബന്ധപ്പെടുത്തിയുള്ളതല്ല; ന്യായീകരണവുമായി അധ്യാപകന്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കി.

ന്യൂഡല്‍ഹി: 'മാര്‍ക്ക് ജിഹാദ്' ആരോപണമുന്നയിച്ച ആര്‍എസ്എസ് അനുകൂലിയായ അധ്യാപകന്‍ ന്യായീകരണവുമായി രംഗത്ത്. 'മാര്‍ക്ക് ജിഹാദ് ' എന്ന വാക്ക് മതവുമായി ബന്ധപ്പെടുത്തിയല്ല ഉപയോഗിച്ചതെന്നും ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് പദപ്രയോഗം നടത്തിയതെന്നും കിരോഡി മാല്‍ കോളേജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെ അവകാശപ്പെട്ടു.
'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടി ആശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ചതിനു പിറകെയാണ് ന്യായീകരണവുമായി അധ്യാപകന്‍ രംഗത്തുവന്നത്. തന്റെ ആരോപണത്തില്‍ കേരള സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് തന്റെ വിഷയമല്ല. ദില്ലി സര്‍വകലാശാലയിലെ പ്രവേശനം അട്ടിമറിക്കപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ ആരോപണം ദില്ലി സര്‍വകലാശാല അന്വേഷിക്കണമെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കി. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.
RELATED STORIES
'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMTആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTഈ മതേതര ഇന്ത്യയെ നിങ്ങള്‍ എന്തു ചെയ്യുകയാണ്?
29 Jun 2022 5:38 PM GMT