Latest News

പത്താംക്ലാസുകാരനെ അയല്‍വാസി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്

കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്

പത്താംക്ലാസുകാരനെ അയല്‍വാസി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്
X

ആലപ്പുഴ: ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ മര്‍ദ്ദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അയല്‍വാസി ശാരങ്ങധരനാണ് കുട്ടിയെ അടിച്ചു പരിക്കേല്‍പ്പിച്ചതെന്നു പരാതി. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയല്‍ക്കാരന്‍ അടിച്ചത്. ശാരങ്ങധരന്‍ ദേഹമാസകലം മര്‍ദ്ദിച്ചുവെന്നാണ് പരാതി. ശാരങ്ങധരന്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേര്‍ന്ന് കളിക്കുന്നതിനിടെ ശാരങ്ങധരന്‍ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തു.

കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്. അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമര്‍ദ്ദനമാണ് ശാരങ്ങധരന്‍ നടത്തിയതെന്നും അരുണിന്റെ അച്ഛന്‍ പറയുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോള്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ ചികിത്സതേടി.

Next Story

RELATED STORIES

Share it