Latest News

കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രിംകോടതി

കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഡല്‍ഹി സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിദിനം 700 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രിംകോടതി. സുപ്രിംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഡല്‍ഹി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്ന വിധി പുറപ്പെടുവിച്ചത്. 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കാതിരുന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഡല്‍ഹിയിലേക്ക് 700 മെട്രിക് ടണ്ണാണ് ആവശ്യം. അത് നല്‍കിയേ തീരു. ഉത്തരവ് തയ്യാറാക്കാനും സൈറ്റില്‍ അപ് ലോഡ് ചെയ്യാനും മൂന്നു മണിയാവും. പക്ഷേ ഓക്‌സിജന്‍ എത്തിക്കാനുളള നടപടികള്‍ ഉടന്‍ ആരംഭിക്കണം- ജസ്റ്റ്‌സ് ചന്ദ്രചൂഢ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

ജസ്റ്റ് എംആര്‍ ഷായും ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ച് അടുത്ത ഉത്തരവുണ്ടാകും വരെ 700 മെട്രിക് ടണ്‍ വച്ച് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

700 മെട്രിക് ടണ്‍ വച്ച് നല്‍കണമെന്നും അത് ഏതൊക്കെ രീതിയില്‍ നല്‍കാമെന്നും വ്യക്തമാക്കുന്ന റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ മെയ് അഞ്ചാം തിയ്യതി കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it