Latest News

അമേരിക്കയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ ട്രാഫിക് ബാരിക്കേഡിനെ ശിവലിംഗമായി ആരാധിച്ച കഥ

അമേരിക്കയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ ട്രാഫിക് ബാരിക്കേഡിനെ ശിവലിംഗമായി ആരാധിച്ച കഥ
X

ലോകത്ത് നിരവധി മതങ്ങളുണ്ട്. പല മതങ്ങള്‍ക്കും നിരവധി ആരാധനാരീതികളും അനുഷ്ഠാനങ്ങളും ചിഹ്നവ്യവസ്ഥയുമുണ്ട്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ശിവന്‍ ശക്തനായ ദൈവമാണ്. തലയില്‍ ജഡയും കഴുത്തില്‍ പാമ്പും നെറ്റിയില്‍ ഭസ്മവും ധരിച്ച ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. രൂപം കൊണ്ടുമാത്രം ശിവലിംഗാകൃതിയുള്ള ഒരു ട്രാഫിക് ബാരിക്കേഡിനെ ആരാധിച്ച കഥയാണ് ഇനി പറയാന്‍ പോകുന്നത്.

1993ല്‍ അമേരിക്കയിലാണ് കഥ നടക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ ഒരു ഒഴിഞ്ഞ മൂലയില്‍ ഏതാനും കല്ലുകള്‍ അധികൃതര്‍ ഉപേക്ഷിച്ചിരുന്നു. ട്രാഫിക് ബാരിക്കേഡായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളവ. അതില്‍ ഒന്നിന്റെ രൂപം ശിവലിംഗാകൃതിയിലാണ്. ഒരു ക്രയിന്‍ ഓപറേറ്ററാണ് അതിവിടെ ഇട്ടത്. ഇതുമാത്രമല്ല, ഇതുപോലുള്ള നിരവധി കല്ലുകളും അവിടെയുണ്ടായിരുന്നു.

അമേരിക്കയില്‍ കുടിയേറിയ ഒരു ഇന്ത്യക്കാരന്‍ ബസുല്‍ പരീക്കിന്റെ ശ്രദ്ധയിലാണ് ഈ കല്ല് ആദ്യം പെടുന്നത്.

അദ്ദേഹം തന്റെ സുഹൃത്തുക്കളെയും മറ്റ് ഹിന്ദുക്കളെയും അറിയിച്ചു. അവര്‍ ഒത്തുചേര്‍ന്ന് അവിടെ പൂക്കളും പാലും തേനും നിവേദിച്ചു. തിങ്കളാഴ്ചകളിലായിരുന്നു പ്രധാന ആരാധന. പറഞ്ഞുംകോട്ടും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു.

ചിലര്‍ ഈ കല്ലിന്റെ സമീപത്ത് ധ്യാനത്തിലിരുന്നു. മറ്റുചിലര്‍ യോഗ പ്രാക്റ്റീസ് ചെയ്തു. മന്ത്രങ്ങള്‍ ഉരുവിട്ടു. സംഗീതോപകരണങ്ങള്‍ വായിച്ച് ഭജനകളും ആലപിച്ചിരുന്നു.

പാര്‍ക്കിനുളളില്‍ ഒരു സ്ഥിരം ക്ഷേത്രം വേണമെന്ന് ചിലര്‍ ആഗ്രഹിച്ചു. അതിനുവേണ്ടി ചില ശ്രമങ്ങളും നടത്തി. പക്ഷേ, അധികൃതര്‍ വഴങ്ങിയില്ല. അവര്‍ ട്രാഫിക് ബാരിക്കേഡ് മറ്റൊരിടത്തേക്ക് മാറ്റി.

തങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഈ കല്ല് എടുത്തുമാറ്റിയതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവത്രെ.

Next Story

RELATED STORIES

Share it