Latest News

പെരിന്തല്‍മണ്ണയിലെ പുക പരിശോധന കേന്ദ്രങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തു തുടങ്ങി

പെരിന്തല്‍മണ്ണയിലെ പുക പരിശോധന കേന്ദ്രങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തു തുടങ്ങി
X

പ്രതീകാത്മക ചിത്രം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്കിലെ ഗവണ്‍മെന്റ് അംഗീകൃത പുകപരിശോധന കേന്ദ്രങ്ങളെല്ലാം മോട്ടോര്‍ വാഹന വകുപ്പ് വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തു തുടങ്ങി. വളരെയധികം പരാതികള്‍ക്ക് ഇതുമൂലം പരിഹാരമാകും. പെരിന്തല്‍മണ്ണയില്‍ ഇപ്പോള്‍ പത്ത് പുക പരിശോധന കേന്ദ്രങ്ങള്‍ ആണുള്ളത്. പുതിയ വാഹന സോഫ്റ്റ്വെയറില്‍ പുകപരിശോധന കേന്ദ്രങ്ങളുടെ ഉടമസ്ഥാവകാശ രേഖയും മെഷീനുകളുടെയും തൊഴിലാളിയുടെയും വിവരങ്ങളും അപ്ലോഡ് ചെയ്താല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസ് ആയിരുന്നു നോഡല്‍ ഓഫിസര്‍. പുതുതായി ലഭിക്കുന്ന പുക സര്‍ട്ടിഫിക്കറ്റില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നവും, KL 53 ചിഹ്നവും, വാഹനത്തിന്റെ വിവരങ്ങളും പുക പരിശോധനാ കേന്ദ്രത്തിന്റെ വിവരവും പരിശോധനയ്ക്ക് ആവശ്യമായ തുക, കാലാവധി എന്നിവ രേഖപ്പെടുത്തിയിരിക്കും. ഇതോടുകൂടി വാഹന പുക പരിശോധന സംബന്ധമായ എല്ലാ പരാതികള്‍ക്കും പരിഹാരമാകും.

ഈ സംവിധാനം മൂന്ന് പുക പരിശോധന കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും അടുത്തയാഴ്ചയോടെ മുഴുവന്‍ കേന്ദ്രങ്ങളിലും ലഭ്യമാകുമെന്നും പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സി യു മുജീബ് അറിയിച്ചു.

ഗവണ്‍മെന്റ് അംഗീകരിച്ച പുക പരിശോധന നിരക്കുകള്‍: ഇരുചക്രവാഹനങ്ങള്‍ 80രൂപ. മുച്ചക്ര വാഹനങ്ങള്‍ പെട്രോള്‍ 80 രൂപ, ഡീസല്‍ 90 രൂപ.

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍. പെട്രോള്‍ 100 രൂപ, ഡീസല്‍ 110 രൂപ. ഹെവി മോട്ടോര്‍ വാഹനങ്ങള്‍ 150 രൂപ.

Next Story

RELATED STORIES

Share it