Latest News

രാജ്യത്തെ രണ്ടാം ഘട്ട കൊവിഡ് ഡ്രൈ റണ്‍ ജനുവരി 8ന്; ഇത്തവണ എല്ലാ ജില്ലകളിലും

രാജ്യത്തെ രണ്ടാം ഘട്ട കൊവിഡ് ഡ്രൈ റണ്‍ ജനുവരി 8ന്; ഇത്തവണ എല്ലാ ജില്ലകളിലും
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി രാജ്യത്തെ രണ്ടാമത്തെ ഡ്രൈ റണ്‍ ജനുവരി 8ന് നടക്കും. ഇത്തവണ രാജ്യത്തെ എല്ലാ ജില്ലകളിലും മോക്ക് ഡ്രില്‍ നടക്കും. കൊവിഡ് വാക്‌സിന്‍ വിതരണ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനുള്ള മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍.

അതേസമയം ഉത്തര്‍പ്രേദശിനെയും ഹരിയാനെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി അഞ്ചാം തിയ്യതി ഉത്തര്‍പ്രദേശില്‍ മോക്ക് ഡ്രില്‍ നടന്നതുകൊണ്ടും ഹരിയാനയില്‍ മോക്ക് ഡ്രില്‍ ഏഴാം തിയ്യതി നടക്കുമെന്നതുകൊണ്ടുമാണ് ഈ സംസ്ഥാനങ്ങളെ എട്ടാം തിയ്യതിയിലെ ഡ്രൈ റണ്ണില്‍ നിന്ന് ഒഴിവാക്കിയത്.

ഒന്നാം ഘട്ട ഡ്രൈ റണ്‍ ജനുവരി 2ാം തിയ്യതിയാണ് നടന്നത്. അന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഈ പദ്ധതിയുടെ ഭാഗമാക്കിയിരുന്നില്ല, പകരം തിരഞ്ഞെടുത്ത ജില്ലകളെയാണ് മോക്ക് ഡ്രില്ലിന്റെ ഭാഗമാക്കിയത്.

പ്രായോഗികമായി കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിയാണ് ഡ്രൈറണ്‍.

Next Story

RELATED STORIES

Share it