കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ജനുവരി 21 നുള്ളില്‍ പൂര്‍ത്തിയാക്കും; വിദ്യാലയങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

എറണാകുളം; ജില്ലയില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ജനുവരി 21 നുള്ളില്‍ പൂര്‍ത്തീകരിക്കും. ഇതിനായി വിദ്യാലയങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും.
ജില്ലാ കളക്ടറുടെ ചാര്‍ജ് വഹിക്കുന്ന എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആവശ്യമുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് എ.ഡി.എം യോഗത്തില്‍ നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ മേലധികാരികള്‍ തൊട്ടടുത്ത മെഡിക്കല്‍ ഓഫിസറുമായി ചേര്‍ന്ന് ക്യാമ്പുകള്‍ സജ്ജമാക്കണം. 2005, 2006, 2007 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുഴുവന്‍ കുട്ടികളും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് സ്‌കൂള്‍ അധികാരികള്‍ ഉറപ്പു വരുത്തണമെന്നും എഡിഎം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ പുരോഗതി വിലയിരുത്തി. ഇതുവരെ ജില്ലയില്‍ 28,406 കുട്ടികളാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
RELATED STORIES
വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്ഹം,സര്ക്കാര് ഉദ്യോഗസ്ഥര്ക്കുള്ള...
23 May 2022 8:40 AM GMTവിസ്മയ കേസ്:കിരണിനെ ജില്ലാ ജയിലിലേക്ക് മാറ്റി;പ്രതീക്ഷിച്ച വിധിയെന്ന്...
23 May 2022 7:54 AM GMTഇസ്രായേലില് കുരങ്ങുപനി
23 May 2022 7:37 AM GMTമഴ മുന്നറിയിപ്പുകള് പിന്വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി
23 May 2022 7:27 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMT