Latest News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9.09 ദശലക്ഷമായി, രോഗമുക്തി നിരക്ക് 93.68 ശതമാനം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9.09 ദശലക്ഷമായി, രോഗമുക്തി നിരക്ക് 93.68 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൊണ്ട് 45,209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 9.09 ദശലക്ഷമായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണസംഖ്യയിലും കൊവിഡ് ബാധയിലും ചെറിയ കുറവുണ്ട്. ശനിയാഴ്ച 46,232 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 564 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90,95,806 ആയി. മരണം 1,33,227 ആയി.

കൊവിഡ് ബാധ വര്‍ധിച്ചതോടെ വിവിധ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സ്‌കൂളുകള്‍ തുറക്കുന്നത് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയവയാണ് രാത്രികാല കര്‍ഫ്യൂ നടപ്പാക്കിയ സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ ഏതാനും ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രോഗതീവ്രത കൂടുകയും രണ്ടാം ഘട്ട തരംഗത്തിലേക്ക് കടക്കുകയും ചെയ്തതോടെ ഡല്‍ഹിയില്‍ മാസ്‌കുകളുടെ ഉപയോഗം കര്‍ശനമാക്കി.

രാജ്യത്ത് 4,40,962 സജീവകേസുകളാണ് ഉള്ളത്. 85,21,617 പേര്‍ രോഗമുക്തരായി. സജീവ കേസുകളും രോഗമുക്തരും തമ്മിലുള്ള വിടവ് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. 93.68 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 4.3ശതമാനമാണ്. അതേസമയം യൂറോപ്പിലും അമേരിക്കയിലും രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ ഇന്ത്യയില്‍ വ്യാപനത്തില്‍ പൊതുവെ കുറവുണ്ട്.

രാജ്യത്തെ 24 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

പ്രതിദിനം പത്ത് ലക്ഷം പരിശോധനകളാണ് രാജ്യത്ത് നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,66,022 പരിശോധനകള്‍ നടന്നു. ആകെ പരിശോധനകളുടെ എണ്ണം 13,06,57,808.

Next Story

RELATED STORIES

Share it