2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ റിപോര്‍ട്ട്

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും കൊലപാതകങ്ങളും ആള്‍ക്കൂട്ടവധങ്ങളും നടക്കുമ്പോള്‍ ഹിന്ദു ഉല്‍സവനാളുകളില്‍ കടയടക്കാന്‍ ഹിന്ദുത്വര്‍ നിര്‍ബന്ധിക്കുമ്പോഴും രാജ്യത്ത് മാസംഭക്ഷണക്കാരുടെ എണ്ണം വര്‍ധിക്കുന്നു. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപോര്‍ട്ടാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 2019-2021 കാലയളവിലാണ് സര്‍വേ നടത്തിയത്.
2015-16 കാലയളവിനു ശേഷം മാംസഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടിയെന്ന് കണക്കുകളില്‍ കാണുന്നു. ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളെക്കുറിച്ചും സര്‍വേ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇതുസംബന്ധിച്ച് നാല് പട്ടികകളാണ് തയ്യാറാക്കിയിട്ടുള്ളത്.
എപ്പോഴൊക്കെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് സര്‍വേ പരിശോധിച്ചു. പ്രതിദിനം, പ്രതിവാരം, ഇടയ്ക്കിടെ, ഒരിക്കലും എന്നിങ്ങനെയായിരുന്നു ചോയ്‌സുകള്‍. കൂടാതെ പുരുഷന്മാരിലും സ്ത്രീകളിലും ഒരു ഭക്ഷണ ഇനത്തിന്റെ ഉപഭോഗവും പരിശോധിച്ചിരുന്നു. കഴിഞ്ഞ സര്‍വേ റിപോര്‍ട്ടും പുതിയ റിപോര്‍ട്ടും തമ്മില്‍ താരതമ്യം ചെയ്താണ് ഭക്ഷണശീലത്തിലെ മാറ്റം മനസ്സിലാക്കിയത്.
നാലാമത്തെയും അഞ്ചാമത്തെയും റൗണ്ടുകള്‍ തമ്മിലുള്ള താരതമ്യം കാണിക്കുന്നത് ഈ കാലയളവില്‍ കോഴിയോ മാംസമോ കഴിക്കാത്തവരുടെ എണ്ണം കുറഞ്ഞെന്നാണ്. അതിലും രസകരമായ കാര്യം, മാംസാഹാരം കഴിക്കാത്തവരുടെ പങ്ക് എല്ലാ മതങ്ങളിലും കുറഞ്ഞിട്ടുണ്ടെന്നാണ്. ദേശീയവരുമാനത്തിനനുസരിച്ച് പ്രോട്ടീന്‍ ഉപഭോഗം വര്‍ധിക്കുന്നുവെന്ന അടിസ്ഥാന സാമ്പത്തിക ശാസ്ത്രനിയമത്തിന്റെ ആവര്‍ത്തനമാണ് ഇവിടെയും നടക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സര്‍വേപ്രകാരം ഹിന്ദുക്കളില്‍ 73.24 ശതമാനവും മാംസം ഭക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 77.95 ആയി വര്‍ധിച്ചു. മുസ്ലിംകളില്‍ 97.66 ശതമാനം 97.76 ശതമാനമായും ക്രിസ്ത്യാനികള്‍ 97.03 ശതമാനം 97.64 ശതമാനമായും വര്‍ധിച്ചു. സിഖുകാരില്‍ 54.74 ശതമാനം പേര്‍ മാംസം ഭക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 56.84 ശതമാനമായി. ബൗദ്ധരുടെ എണ്ണം 92.68ല്‍നിന്ന് 97.75ആയി വര്‍ധിച്ചു. ജൈനര്‍ 7.29 ശതമാനം പേര്‍ ഭക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 26.94 ശതമാനമായി. ഒരു മതവുമില്ലാത്തവര്‍ ധാരാളം മാംസം ഭക്ഷിച്ചിരുന്നു. നേരത്തെ 98.11 ആയിരുന്നത് 99.56 ശതമാനമായി.
RELATED STORIES
എന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ, മകളെക്കുറിച്ച് പറഞ്ഞാല്‍...
28 Jun 2022 11:59 AM GMTബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം
28 Jun 2022 11:50 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTപോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTടൈ ഗ്ലോബല്‍ പിച്ച് മല്‍സരത്തില്‍ ഒന്നാമതായി കേരള ടീം
28 Jun 2022 10:52 AM GMTഅഫ്ഗാന് വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMT