Latest News

ജോസഫ് മുണ്ടശേരിയുടെ പേരില്‍ തൃശൂരില്‍ പൊതുവിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം

9.50 കോടി അനുവദിച്ചു; 22ന് മുഖ്യമന്ത്രി തറക്കല്ലിടും

ജോസഫ് മുണ്ടശേരിയുടെ പേരില്‍ തൃശൂരില്‍  പൊതുവിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം
X

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പിരിശീലനങ്ങള്‍ക്കും പ്രഥമ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ പേരില്‍ 9. 5 കോടി ചെലവില്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. തൃശൂര്‍ ഡയറ്റ് കോംമ്പൗണ്ടില്‍ 'പ്രഫ. ജോസഫ് മുണ്ടശേരി മൊമ്മോറിയല്‍ സെമിനാര്‍ ഹാള്‍ കോംപ്ലക്‌സ്' എന്ന പേരില്‍ സ്ഥാപിക്കുന്ന ലൈബ്രറി ആന്‍ഡ് ഗവേഷണ കേന്ദ്രത്തിന് 22ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി തറക്കില്ലിടും. തൃശൂരില്‍ നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍ എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് ഗവേഷണ തല്‍പ്പരരായ ആര്‍ക്കും ആശ്രയിക്കാവുന്ന ബൃഹത്തായ ഗ്രന്ഥശേഖരത്തോടെയുള്ള ലൈബ്രറി, സെമിനാര്‍ ഹാള്‍, പരിശീലന, പഠന ഹാളുകള്‍ എന്നിവ ഇരുനിലകളിലുള്ള പഠന കേന്ദ്രത്തിന്റെ ഭാഗമായിരിക്കും. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും.

Next Story

RELATED STORIES

Share it