- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബാലൂ... വേഗം എഴുന്നേറ്റ് വാ' ഇളയരാജയുടെ വാക്കുകള്‍ പങ്കുവെച്ച് സംഗീതലോകം
സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ എല്ലാവരോടും ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് പ്രാര്‍ഥന നേരുകയാണ് സംഗീത ലോകം. # spbalasubramaniyam എന്ന ഹാഷ്ടാഗ് തന്നെ ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്.അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ ഇളയരാജ 'ശീഘ്രമാ എഴുന്തു വാ ബാലൂ' എന്നു തുടങ്ങുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.'ബാലൂ... വേഗം എഴുന്നേറ്റ് വാടാ. നിനക്കായി കരാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയില്‍ അവസാനിക്കുന്നതല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. നമ്മുടെ സൗഹൃദവും സംഗീതവും വിശ്വാസവുമെല്ലാം കച്ചേരികളില്‍ തുടങ്ങിയതാണ്. നമുക്കിടയില്‍ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എന്റെ മനസ് പറയുന്നു. നീ നിശ്ചയാമും തിരിച്ച് വരും ബാലൂ വേഗം വാ' ഇളയരാജ വീഡിയോയില്‍ പറയുന്നു.
സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ എല്ലാവരോടും ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. പ്രമുഖ നടന്‍മാരായ അജിത്, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി സിനിമാ ലോകത്തെ മിക്ക പ്രമുഖരും .# spbalasubramaniyam ഹാഷ്ടാഗില്‍ പങ്കെടുത്ത് എസ് പി ബാലസുബ്രഹ്മണ്യത്തിന് രോഗ ശാന്തി നേര്‍ന്ന് സന്ദേശങ്ങള്‍ പങ്കുവെച്ചു.
ഓഗസ്റ്റ് അഞ്ചിന് കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് പി ബാലസുബ്രഹ്മണ്യത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഒരു സംഘം ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരന്തരം ചികിത്സിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















