Latest News

പരിസ്ഥിതി സംവേദക മേഖല; കേരളവുമായി കൂടുതൽ ചർച്ച നടത്തുമെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി

പരിസ്ഥിതി സംവേദക മേഖല; കേരളവുമായി കൂടുതൽ ചർച്ച നടത്തുമെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി
X

തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പിലാക്കും മുന്‍പ് കേരളവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കൂടി പരിഗണിക്കുമെന്നുമുള്ള കേന്ദ്ര പരിസ്ഥിതി വനം വകുപ്പുമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജനവാസമേഖലകള്‍ ഒഴിവാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളതുമായ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പ്രത്യേകതകളും പൊതുതാല്‍പര്യവും പരിഗണിച്ച് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള നിയമസഭ ഇതിനായി ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയവും അനുകൂല തീരുമാനം ഉണ്ടാകുന്നതിന് ഉപോത്ബലകമായിരിക്കും. ജൂണ്‍ 30നു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ച പ്രകാരം ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സമിതി കേന്ദ്രമന്ത്രിയുമായും പരിസ്ഥിതി വനം മന്ത്രാലയവുമായും ബന്ധപ്പെട്ടുകൊണ്ട് അനുകൂല തിരുമാനം ഉണ്ടാകുന്നതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it