Latest News

കാലഘട്ടത്തിന് അനുസൃതമായി ഖാദി മേഖലയില്‍ മാറ്റം വരുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി പി. രാജീവ്

കാലഘട്ടത്തിന് അനുസൃതമായി ഖാദി മേഖലയില്‍ മാറ്റം വരുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി പി. രാജീവ്
X

എറണാകുളം: കാലഘട്ടത്തിന് അനുസൃതമായി ഖാദി മേഖലയില്‍ മാറ്റം വരുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ്.

ഇന്ത്യ @ 75 ഖാദി ബോര്‍ഡിന്റെ സ്വാതന്ത്യദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഖാദിയുടെ സവിശേഷത നിലനിര്‍ത്തി കൊണ്ട് ആധുനികവത്ക്കരിക്കും. മൂല്യവര്‍ദ്ധനവും വൈവിധ്യവത്ക്കരണവും ഈ മേഖലക്ക് ആവശ്യമാണ്.

ഖാദി കാലഘട്ടത്തിന്റെ ഓര്‍മ്മകളെ പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കും. ഖാദി – കൈത്തറി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാദി – കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ പ്രതിമ മന്ത്രി പി രാജീവ് അനാച്ഛാദനം ചെയ്തു. വൈക്കം സത്യാഗ്രഹ സ്മൃതി മണ്ഡപത്തില്‍ നിന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജ് ഏറ്റുവാങ്ങിയ ദീപശിഖയില്‍ നിന്നും 75 മണ്‍ചിരാതുകള്‍ തെളിയിച്ചു. ഖാദി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് അദ്ധ്യക്ഷ സോണി കോമത്ത് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ചെക്ക് മന്ത്രി പി. രാജീവിന് കൈമാറി.

കലൂര്‍ ഖാദി ടവറില്‍ നടന്ന ചടങ്ങില്‍ ടി. ജെ. വിനോദ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൗണ്‍സിലര്‍ രജനി മണി, വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ വി ഐ സി അസിസ്റ്റ്ന്റ് ഡയറക്ടര്‍ കന്തസ്വാമി, ഖാദി ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഡയറക്ടര്‍ കെ.കെ. ചാന്ദ്‌നി, സെക്രട്ടറി കെ എ രതീഷ് , മെമ്പര്‍ ടി.വി. ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it