- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിയുമായി സംസ്ഥാനത്തെ വികസന പ്രശ്‌നങ്ങളും മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്തു. കേരളം ഇപ്പോള്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അടല്‍ മിഷന്‍ ഫോര്‍ റെജുവെനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അമൃത് പദ്ധതി നടപ്പിലാക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രധാന്‍മന്ത്രി ആവാസ് യോജന(അര്‍ബന്‍) പി.എം.എ.ഐ(യു) പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര അനുമതി ആവശ്യമാണ്. ദീന്‍ദയാല്‍ അന്ത്യോദയ യോജന(ഡി.ഡി.എ.വൈ) – നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍ (എന്‍.യു.എല്‍.എം) സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായുള്ള സ്വയംതൊഴില്‍ വായ്പയുടെ പലിശ നിരക്കില്‍ ഇളവ് നല്‍കണമെന്നും ഫിനാന്‍സ് കമ്മീഷന്റെ ഭാഗമായുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കോഴിക്കോട് നിര്‍മ്മിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന് ആവശ്യമുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നല്‍കുവാനുള്ള പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഖരമാലിന്യ സംസ്‌ക്കരണത്തിനുള്ള ഫണ്ടും ആവശ്യപ്പെട്ടു. ഈ വിഷയങ്ങളില്‍ അടിയന്തിര നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ പൈസ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ക്രമങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.
ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രാലയവുമായും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് നിലവില്‍ നല്‍കുന്ന വേതനം 291 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ വര്‍ഷത്തില്‍ 150 ദിവസമായി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.
പൊതുകെട്ടിടങ്ങള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്തുകളില്‍ മത്സ്യകൃഷി ചെയ്യുന്നതിന് പാട്ടത്തിനെടുത്ത സ്വകാര്യഭൂമിയില്‍ നഴ്‌സറികള്‍ സ്ഥാപിക്കാനുള്ള വ്യവസ്ഥ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചര്‍ച്ചയിലെ കാര്യങ്ങള്‍ പരിഗണിച്ച് അനുഭാവപൂര്‍ണ്ണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. രാജ്യസഭാ എം.പി. ഡോ. വി. ശിവദാസനും ചര്‍ച്ചയില്‍ പങ്കാളിയായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















