കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദനം പ്രതിദിനം 40 ലക്ഷം ഡോസാക്കി ഉയര്‍ത്തിയെന്ന് ആരോഗ്യസഹമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ പ്രതിദിന ഉല്‍പ്പാദനം 40 ലക്ഷം ഡോസാക്കി ഉയര്‍ത്തിയതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 2.5 ലക്ഷം ഡോസായിരുന്നു പ്രതിദിന ഉല്‍പ്പാദനം. ഇപ്പോഴത് 40 ലക്ഷം ഡോസാണ്. താമസിയാതെ 50 ലക്ഷത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. അതുവഴി മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പെട്ടെന്ന് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കുട്ടികള്‍ക്ക് നല്‍കാവുന്ന വാക്‌സിന്റെ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിദിനം അമ്പത് ലക്ഷം ഡോസായി വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് വലിയ നേട്ടമായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ സകര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഇതുപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങളും പരിശോധനകളും നടക്കുന്നു. താമസിയാതെ ഇത് ഉപയോഗിക്കാന്‍ തുടങ്ങും- മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTകായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി ...
27 May 2022 1:50 AM GMTവിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിയന്ത്രണം;...
27 May 2022 1:33 AM GMTതേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന: പുതിയ...
27 May 2022 1:06 AM GMT