Latest News

ചേലമ്പ്രയില്‍ ചാരായവുമായി വന്നയാള്‍ വണ്ടിയുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു

ചേലമ്പ്രയില്‍ ചാരായവുമായി വന്നയാള്‍ വണ്ടിയുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു
X

ചേലമ്പ്ര: എക്‌സ്സൈസ് പാര്‍ട്ടിയെ കണ്ട് ചാരായവുമായി വന്നയാള്‍ ബൈക്കുപേക്ഷിച്ചു രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10 മണിക്ക് പട്രോളിങ്ങിനിടെ ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം വച്ചാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന എക്‌സ്സൈസ് പാര്‍ട്ടി സ്ഥലത്തെത്തിയപ്പോള്‍ ബൈക്കിലിരിക്കുകയായിരുന്ന ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിശോധനയില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍നിന്നും ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ 700 മില്ലി ലിറ്റര്‍ ചാരായവും ഒരു ആധാര്‍കാര്‍ഡും കണ്ടെടുത്തു. ബൈക്കുപേക്ഷിച്ചു ഓടി പോയത് ചേലേമ്പ്ര കൊട്ടാരത്തില്‍ വീട്ടില്‍ കൈതവളപ്പില്‍ കൃഷ്ണന്‍കുട്ടി മകന്‍ മധു ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചാരായം വാറ്റി വില്‍ക്കുന്നയാളാണ് മധുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തു. ബൈക്കും പിടിച്ചെടുത്തു.

പ്രിവന്റീവ് ഓഫീസര്‍ കെ സുധീര്‍, പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ് )കെ. പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ വിനീഷ്, നിതിന്‍, മുരളീധരന്‍, സുഭാഷ്, വനിതാ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ഐശ്വര്യ, സിന്ധു പട്ടേരിവീട്ടില്‍, ഡ്രൈവര്‍ വിനോദ് എന്നിവരാണ് കേസെടുത്ത പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it