Latest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ആദരിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ആദരിച്ചു
X

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രശസ്തിപത്രവും ഓണക്കോടിയും നല്‍കി ആദരിച്ചു.

കോഴിക്കോട് ഇന്റര്‍ന്നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങ് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി. ഷീബ ഉദ്ഘാടനം ചെയ്തു. എംഡിഎഫ് പ്രസിഡണ്ട് കെ. എം ബഷീര്‍ അധ്യക്ഷനായി. കൊണ്ടോട്ടി നഗരസഭ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി, നഗരസഭാ കൗണ്‍സിലറായ പാറപ്പുറം ഇണ്ണി, ഹസ്സന്‍ സഖാഫി (എസ്‌വൈഎസ് മലപ്പുറം ജില്ലാ പ്രതിനിധി), എയര്‍ഇന്ത്യ ക്രൈസിസ് മാനേജ്‌മെന്റ് തലവന്‍ സച്ചിന്‍ യാദവ്, ആസ്ലെ ബുത്തലോ (എയര്‍ ഇന്ത്യ), സക്കീര്‍ ഹുസൈന്‍ (എയര്‍ ഇന്ത്യ), ജാസര്‍ കോട്ട, അസീസ് ബാവ, മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തെ പ്രതിനിധാനം ചെയ്ത് വൈസ് പ്രസിഡണ്ട്) ജോയ് ജോസഫ്, ഷൈയ്ക്ക് ഷാഹിദ് (ഓര്‍ഗ: സെക്രട്ടറി), ഹാഷിം കടക്കലകം(സെക്രട്ടരി), അഡ്വ. പ്രദീപ് കുമാര്‍ (ലീഗല്‍ സെല്‍ ഹെഡ്) കാദര്‍ കൊടുവള്ളി (എംഡിഎഫ് റിയാദ് ചാപ്റ്റര്‍), യൂനസ് പള്ളിവീട് (ഉന്നതാധികാര സമിതി അംഗം), അബ്ദുല്‍ലത്തീഫ് (ഉന്നതാധികാര സമിതി അംഗം), ശാഫി ചേലാംബ്ര (ഉന്നതാധികാര സമിതി അംഗം), സി.എന്‍. അബൂബക്കര്‍ (ഉന്നതാധികാര സമിതി അംഗം), മൊയ്തീന്‍ ചെറുവണ്ണൂര്‍ (സ്ഥിരം സമിതി അംഗം) അഡ്വ. നിദാ ഫാത്തിമ, സാജിത ബഷീര്‍, അന്‍വര്‍ മേലങ്ങാടി, ഫൈസല്‍ മുക്കൂട്, മുഹമ്മദലി പള്ളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it