Latest News

കാല്‍മുട്ട് ശസ്ത്രക്രിയക്ക് പോയ രോഗിയുടെ കണ്ണിന് ശാസ്ത്രക്രിയ നടത്തിയ സംഭവം; അത്യന്തം ഗൗരവതരം, ആരോഗ്യമന്ത്രി രാജിവെക്കുക: എസ്ഡിപിഐ

കാല്‍മുട്ട് ശസ്ത്രക്രിയക്ക് പോയ രോഗിയുടെ കണ്ണിന് ശാസ്ത്രക്രിയ നടത്തിയ സംഭവം; അത്യന്തം ഗൗരവതരം, ആരോഗ്യമന്ത്രി രാജിവെക്കുക: എസ്ഡിപിഐ
X

തൃശൂര്‍: നിരന്തരമായ ചികില്‍സാ പിഴവും കെടുകാര്യസ്ഥതയും മൂലം നട്ടം തിരിയുന്ന വകുപ്പായി ആരോഗ്യവകുപ്പ് മാറിയെന്നും ഇതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജിവച്ച് പുറത്ത് പോകണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ നാസര്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കാല്‍മുട്ടിന്റെ ചികില്‍സക്കെത്തിയ യുവാവിന്റെ ഇരു കണ്ണുകളുടേയും കൃഷ്ണമണി നീക്കം ചെയ്‌തെതായാണ് ഇപ്പോള്‍ പുറത്ത് വന്ന പരാതി. യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടപ്പോഴാണ് കൃഷ്ണമണി നീക്കം ചെയ്തതായി വീട്ടുകാര്‍ അറിയുന്നത് പോലും. വീട്ടുകാരെ ബോധ്യപ്പെടുത്താതെ നടത്തിയ ശാസ്ത്രക്രിയയെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരന്തരമായി ആരോഗ്യവകുപ്പിനെതിരേ പരാതിയുയരുമ്പോഴും ഇടപെട്ട് പരിഹരിക്കാന്‍ പോലും കഴിയാത്ത കഴിവുകെട്ട വകുപ്പ് മന്ത്രി രാജിവച്ച് പുറത്ത് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it