Latest News

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മൈം നിര്‍ത്തി വപ്പിച്ച സംഭവം; വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മൈം നിര്‍ത്തി വപ്പിച്ച സംഭവം; വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കാസര്‍കോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോല്‍സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം നിര്‍ത്തി വപ്പിച്ച സംഭവം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം.ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം എന്നും അദ്ദേഹം ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ വംശഹത്യ ചെയ്യുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിലാണ് കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോല്‍സവം നിര്‍ത്തിവച്ചത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.

Next Story

RELATED STORIES

Share it