Latest News

എംഎസ്എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; പാര്‍ട്ടിക്ക് നേരെ ആരോപണം ഉന്നയിച്ച് ലീഗ് നടത്തുന്നത് കുപ്രചരണം: എസ്ഡിപിഐ

എംഎസ്എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; പാര്‍ട്ടിക്ക് നേരെ ആരോപണം ഉന്നയിച്ച് ലീഗ് നടത്തുന്നത് കുപ്രചരണം: എസ്ഡിപിഐ
X

കണ്ണൂര്‍: ഇരിട്ടി വിളക്കോട് ഇന്നലെ രാത്രി അയ്യപ്പന്‍കാവ്-പുഴക്കരയിലെ എംഎസ്എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്ഡിപിഐക്ക് നേരെ ആരോപണം ഉന്നയിച്ച് ലീഗ് നടത്തുന്ന കുപ്രചാരണം ജനങ്ങള്‍ തിരിച്ചറിയണമെന്ന് എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ്. പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയത്തില്‍ എസ്ഡിപിഐയുടെ പേര് വലിച്ചിഴച്ച് സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ലീഗ് ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.

പഞ്ചായത്ത് ഇലക്ഷന്‍ വിജയാഘോഷത്തില്‍ പരക്കെ അക്രമം അഴിച്ച് വിട്ട് അയ്യപ്പന്‍കാവിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി അക്രമം നടത്തുകയും, ഭീഷണിപ്പെടുത്തുകയും, കാറ് അടിച്ച് തകര്‍ക്കുകയും ചെയ്തത് ലീഗിന്റെ ഗുണ്ടകളാണ്. ഈ വിഷയത്തിലൊക്കെ സംയമനം പാലിച്ച് നാടിന്റെ സമാധാനം നിലനിര്‍ത്താനുളള ശ്രമമാണ് പാര്‍ട്ടി നടത്തിയത്. എസ്ഡിപിഐക്ക് യാതൊരു ബന്ധവുമില്ലാത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ലീഗിന്റെ പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ ലീഗ് നേതൃത്വം തയ്യാറാവണം. എംഎസ്എഫ് പ്രവര്‍ത്തകനെ അക്രമിച്ചത് ആരാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രാഷ്ട്രീയ വൈരാഗ്യത്താല്‍ എസ്ഡിപിഐക്ക് നേരെ ആരോപണം ഉന്നയിച്ച് നടത്തുന്ന കുപ്രചാരണത്തില്‍ നിന്ന് ലീഗ് പിന്തിരിയണമെന്നും നാട്ടില്‍ സമാധാനം നിലനിര്‍ത്താനുളള ശ്രമമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it