Latest News

ജനസംഖ്യാവിതരണത്തിലെ അസന്തുലിതാവസ്ഥ അവഗണിക്കാവില്ല; ജനസംഖ്യാനിയന്ത്രണത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി

ജനസംഖ്യാവിതരണത്തിലെ അസന്തുലിതാവസ്ഥ അവഗണിക്കാവില്ല; ജനസംഖ്യാനിയന്ത്രണത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി
X

നാഗ്പൂര്‍: ജനസംഖ്യാ നിയന്ത്രണത്തിന് ഇന്ത്യയ്ക്ക് ഒരു നയം ആവശ്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്ത്. നിര്‍ബന്ധിത മതംമാറ്റവും ജനസംഖ്യാവിതരണത്തിലെ മതാതിഷ്ഠിതമായ അസന്തുലിതാവസ്ഥയും രാജ്യസുരക്ഷയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അത്തരം അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ജനസംഖ്യാവിതരണം അഖണ്ഡതയെ ബാധിക്കുന്നതിന് ചില ഉദാഹരണങ്ങളും അദ്ദേഹം നല്‍കി.

കിഴക്കന്‍ തിമോര്‍, കൊസോവോ, ദക്ഷിണ സുഡാന്‍ എന്നിവയെ 'ജനസംഖ്യയിലെ മതങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥയുടെ ഭാഗമായി തകരുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വാര്‍ഷിക ദസറ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം, മതപരമായ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും പ്രാധാന്യമുള്ള കാര്യമാണ്, അത് അവഗണിക്കാന്‍ കഴിയില്ല'- അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

'ജനസംഖ്യവര്‍ധിക്കുന്നതിനൊപ്പം വിഭവങ്ങളും വേണം. വിഭവങ്ങള്‍ കെട്ടിപ്പടുക്കാതെയുള്ള വളര്‍ച്ച ഒരു ഭാരമായി മാറും'... ജനസംഖ്യയെ ഒരു ആസ്തിയായി കണക്കാക്കുന്ന മറ്റൊരു വീക്ഷണമുണ്ട്. രണ്ട് വശങ്ങളും മനസ്സില്‍ വെച്ചുകൊണ്ട് ഒരു ജനസംഖ്യാനയം രൂപീകരിക്കണം. 'ജനന നിരക്ക് ഒരു കാരണമാണ്; നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും നുഴഞ്ഞുകയറ്റവും മറ്റ് കാരണങ്ങളാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it