Latest News

മിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു; വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു

മിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു; വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു
X

പയ്യോളി: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലില്‍ വീട് തകര്‍ന്നു. അയനിക്കാട് കൊളാവിപ്പാലം കളത്തായി താരേമ്മല്‍ സുരേഷ് ബാബു (കണ്ണന്‍)വിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വയറിങ്ങ് പൂര്‍ണമായും കത്തിനശിച്ചു. ഫാനുകള്‍, ടിവി, ബള്‍ബുകള്‍ തുടങ്ങി വീട്ടുപകരണങ്ങളും നശിച്ചു. വീടിനോട് ചേര്‍ന്നുള്ള കുളിമുറിയുടെ മെയിന്‍ സ്ലാബ് തകര്‍ന്നു. കുളിമുറിയുടെ രണ്ടു ചുവരുകളിലും വലിയ വിള്ളല്‍ (ദ്വാരം) രൂപപ്പെട്ടിട്ടുണ്ട്. സമീപമുള്ള തെങ്ങും നശിച്ചു. ഏകദേശം രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Next Story

RELATED STORIES

Share it