വീട് തകര്‍ന്നു വീണു; ആളപായമില്ല
കൂവ്വക്കാട്ടില്‍ മണിയുടെ ഓടിട്ടവീടാണ് ഞായറാഴ്ച രാത്രി 11 മണിയോടെ തകര്‍ന്നു വീണത്.

മാള: പുത്തന്‍ചിറ വെള്ളൂരില്‍ വീട് തകര്‍ന്നു. കൂവ്വക്കാട്ടില്‍ മണിയുടെ ഓടിട്ടവീടാണ് ഞായറാഴ്ച രാത്രി 11 മണിയോടെ തകര്‍ന്നു വീണത്. ഈ സമയം മണിയും മകന്‍ ലിജി മോനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീട് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ഇവരെ രക്ഷപ്പെടുത്തി. ഗ്രാമപ്പഞ്ചായത്തിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷിച്ചിരുന്നു.
എന്നാല്‍, വീട് അനുവദിച്ച് കിട്ടിയിട്ടില്ല. പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. വാസയോഗ്യമല്ലെങ്കിലും ആകെയുണ്ടായിരുന്ന കിടപ്പാടം തകര്‍ന്ന് നശിച്ചതോടെ തലചായ്ക്കാനിടമില്ലാതായ അവസ്ഥയിലാണ് കുടുംബം. വര്‍ഷങ്ങളായി ഷീറ്റിട്ട കൂരയില്‍ കഴിയുന്ന കുടുംബത്തിന് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ശുപാര്‍ശ ചെയ്യാനാരുമില്ലാത്തതിനാലാകാം ഇതുവരെ അര്‍ഹമായ പരിഗണന ഇതുവരെ കിട്ടിയിട്ടില്ല. ദരിദ്ര കുടുംബത്തിന് ഇനിയെങ്കിലും അര്‍ഹമായ സഹായം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
RELATED STORIES
ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 ന് തുറക്കും; പെരിയാറിന്റെ തീരത്ത്...
9 Aug 2022 1:42 AM GMTഎറണാകുളത്ത് ബോട്ടില്‍ നിന്ന് യാത്രക്കാരന് കായലില്‍ ചാടി
9 Aug 2022 1:31 AM GMTമഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 18 പേര് സത്യപ്രതിജ്ഞ ചെയ്യും
9 Aug 2022 1:26 AM GMTഗവര്‍ണര്‍ ഒപ്പുവച്ചില്ല; 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി
9 Aug 2022 1:10 AM GMTജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
9 Aug 2022 12:55 AM GMTആവിക്കല്‍തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMT