Latest News

ഫ്രഷ് കട്ട് നാളെ തുറക്കും

ഫ്രഷ് കട്ട് നാളെ തുറക്കും
X

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം നാളെ തുറക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഫെസിലിറ്റേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദിവസം 20 ടണ്‍ അറവ് മാലിന്യം മാത്രമേ സംസ്‌കരിക്കൂയെന്ന് യോഗത്തില്‍ തീരുമാനമായി. നേരത്തെ ഇത് 25 ടണ്ണായിരുന്നു. പഴകിയതും പുഴുവരിച്ചതുമായ മാലിന്യം പ്ലാന്റിലേക്ക് കൊണ്ടുവരരുതെന്നും തീരുമാനമായി. വൈകീട്ട് ആറ് മുതല്‍ രാത്രി 12 വരെ കേന്ദ്രം പ്രവര്‍ത്തിക്കില്ല. ദുര്‍ഗന്ധം പരിശോധിക്കാന്‍ എന്‍ ഐടിയിലെ വിദഗ്ദ സംഘം എല്ലാ ആഴ്ചയും പരിശോധന നടത്തും. കൂടാതെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എല്ലാ മാസവും പരിശോധന നടത്തും. ഈ മാസം 21നാണ് കേന്ദ്രത്തിനെതിരായ ജനകീയ സമരത്തിന് നേരെ പോലിസിന്റെ അതിക്രമം നടന്നത്.

Next Story

RELATED STORIES

Share it