- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണം ഗുണപരമായ മാറ്റമുണ്ടാകും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം; സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും സര്‍ക്കാരിന്റെ പൊതുകാഴ്ചപ്പാട് അനുസരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്കിടയിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിലും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഏകീകൃത വകുപ്പ് നിലവില്‍ വരുന്നതോടെ ഇത് സാധ്യമാവുമെന്ന് മന്ത്രി വ്യക്തമാക്കി.
ആസൂത്രണ പദ്ധതികള്‍ തയ്യാറാക്കി ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ വിവിധ തട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം വഴി സാധിക്കും. ആസൂത്രണ പ്രക്രിയയും വിവിധ സേവന പ്രദാന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരവും അനിവാര്യവുമായ ഉത്തരവാദിത്തങ്ങളും ഏകീകൃതസ്വഭാവത്തോടെയും നിലവാരമുള്ള പ്രവര്‍ത്തന മികവോടെയും നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സാധിക്കും. വിവിധ കേന്ദ്രാവിഷ്‌കൃത സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റി വികസന നേട്ടങ്ങള്‍ ഉയര്‍ത്താനും ഏകോപനം സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സംസ്ഥാനതലത്തില്‍ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തില്‍ ഒരു മേധാവിയും നിലവില്‍വരും.
ഇതോടെ ജില്ലാ ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവും. ജില്ലാ പദ്ധതിയും സംസ്ഥാന പദ്ധതിയും തമ്മിലുള്ള പരസ്പരപൂരകത്വം ഉറപ്പാക്കാനും സാധിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗമായ സാങ്കേതിക വിഭാഗം ജീവനക്കാരായ എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സേവനം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആസൂത്രണ സമിതികള്‍ക്കും മെച്ചപ്പെട്ട നിലയില്‍ ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
വിവിധ തട്ടുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടേയും മറ്റ് ജീവനക്കാരുടേയും ഭരണപരമായ മേല്‍നോട്ടം നിലവില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്കാണ്. പ്രവര്‍ത്തന ഏകോപനത്തിന് ഇത് തടസ്സമാണ്. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ ഇപ്പോള്‍ നേരിടുന്ന ഏകോപനമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുവാനും അധികാര വികേന്ദ്രീകരണത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















