Latest News

കേരളത്തിലെ ആദ്യത്തെ കുബേര ക്ഷേത്രം നവംബര്‍ 1ന് ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

കേരളത്തിലെ ആദ്യത്തെ കുബേര ക്ഷേത്രം നവംബര്‍ 1ന് ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
X

ചെര്‍പ്പുളശ്ശേരി: കേരളത്തിലെ ആദ്യത്തെ കുബേര ക്ഷേത്രം ചെര്‍പ്പുളശ്ശേരിയില്‍ ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നു. നവംബര്‍ 1ന് ഇടനീര്‍മഠം മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികളാണ് ക്ഷേത്രം തുറന്നുകൊടുക്കുന്നത്.

ചളവറ പാലാട്ട് പാലസിനോടനുബന്ധിച്ചാണ് കുബേര ടെംപിള്‍ ഓഫ് ഇക്കണോമിക്‌സ് നിര്‍മിച്ചിരിക്കുന്നത്. പൊതുവെ കണ്ടു വരുന്ന ക്ഷേത്ര രീതികളില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും വേദപ്രകാരമുള്ള ആരാധനാക്രമങ്ങള്‍ തന്നെയാണ് കുബേര ടെംപിള്‍ ഓഫ് ഇക്കണോമിക്‌സും പിന്‍പറ്റുന്നത്.

ക്ഷേത്രസമര്‍പ്പണവുമായി ബന്ധപ്പെട്ട് നവംബര്‍ 12 വരെ നീണ്ടു നില്‍ക്കുന്ന വിശേഷാല്‍ പൂജകളാണ് പാലാട്ട് പാലസ് കുടുംബം ആവിഷ്‌കരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it