Latest News

വീടിനായുള്ള കുടുംബത്തിന്റെ കാത്തിരുപ്പ് 15 വര്‍ഷം പിന്നിടുന്നു; തവനൂരുകാര്‍ പ്രത്യക്ഷ സമരത്തിലേക്ക്

വീടിനായുള്ള കുടുംബത്തിന്റെ കാത്തിരുപ്പ് 15 വര്‍ഷം പിന്നിടുന്നു; തവനൂരുകാര്‍ പ്രത്യക്ഷ സമരത്തിലേക്ക്
X

അതളൂര്‍: വീടിനു വേണ്ടിയുള്ള ദരിദ്ര കുടുംബത്തിന്റെ കാത്തിരിപ്പില്‍ മനംനൊന്ത് നാട്ടുകാര്‍ പ്രത്യക്ഷസമരത്തിലേക്ക്. തവനൂര്‍ പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ അതളൂര്‍ നേടറ്റില്‍, എന്‍എസ്എസ് സ്‌കൂളിനു സമീപം താമസിക്കുന്ന കൊട്ടരപ്പാട്ട് ബാദുഷയും കുടുംബവുമാണ് വര്‍ഷങ്ങളായി അപേക്ഷയും നല്‍കി വീടിനായി കാത്തിരിക്കുന്നത്.

15 വര്‍ഷം മുമ്പാണ് 7 സെന്റ് ഭൂമി സ്വന്തമായുള്ള ബാദുഷ വീടിനായി സര്‍ക്കാരിനെ സമീപിച്ചത്. ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി സ്ഥലത്താണ് ബാദുഷയും ഭാര്യ സീനത്തും 3 മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബം താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ബാദുഷയുടെ വരുമാനം മാത്രം ആശ്രയിച്ചാണ് ഈ കുടുംബം ജീവിതം തള്ളിനീക്കുന്നത്. രണ്ട് തവണയും വാര്‍ഡ് ഭരിച്ച മെമ്പര്‍മാരോടും പഞ്ചായത്ത് അധികാരികളോടും ഭരണസമിതിയോടും ആവശ്യപ്പെട്ടിട്ടും ഗ്രാമസഭ കൂടി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടും യാതൊരു നിലക്കുമുള്ള പരിഗണന ഈ കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.


ഇതിനെതിരേ പ്രതരിധിക്കാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം. എസിഡിപിഐ പ്രവര്‍ത്തകരും കൂടെയുണ്ട്. ഇതിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് എസ്ഡിപിഐ നരിപ്പറമ്പ് ടൗണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഫീദ് റഹ്‌മാന്‍ പറഞ്ഞു. മറ്റു ഭാരവാഹികളായ ശാഹുല്‍ ഹമീദ്, യാസിര്‍, നൗമാന്‍, അബ്ദുറഹ്‌മാന്‍, നൗഷാദ് ബാബു, സിറാജുദ്ദീന്‍ എന്നിവരും കൂടെയുണ്ട്.

(ഇന്‍പുട്ട്: യാസിര്‍ നാദാപുരം)

Next Story

RELATED STORIES

Share it