Latest News

വീട്ടിലെ ചെരുപ്പ് കടിച്ചതിന് നായയെ സ്‌കൂട്ടറിനു പിറകില്‍ കെട്ടിവലിച്ചു

പെരിങ്കുളം മുതല്‍ മുസ്‌ലിയാരങ്ങാടി വരെ മൂന്നുകിലോമീറ്ററോളം ദൂരമാണ് നായയെ നടുറോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയത്. സ്‌കൂട്ടറിനു പിറകില്‍ ഓടിയ നായ പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. എന്നിട്ടും വാഹനം നിര്‍ത്താതെ വലിച്ചിഴച്ചു കൊണ്ടുപോയി

വീട്ടിലെ ചെരുപ്പ് കടിച്ചതിന് നായയെ സ്‌കൂട്ടറിനു പിറകില്‍ കെട്ടിവലിച്ചു
X

എടക്കര: ഓടുന്ന സ്‌കൂട്ടറിന് പിന്നില്‍ വളര്‍ത്തുനായയെ മൂന്നു കിലോമീറ്ററോളം കെട്ടിവലിച്ച് പിതാവിന്റെയും മകന്റെയും ക്രൂരത. എടക്കര കരുനെച്ചി സ്വദേശി സേവ്യര്‍ ആണ് കൊടും ക്രൂരത കാണിച്ചത്. സേവ്യറും ഇയാളുടെ മകനുമാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്.


ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരിങ്കുളം മുതല്‍ മുസ്‌ലിയാരങ്ങാടി വരെ മൂന്നുകിലോമീറ്ററോളം ദൂരമാണ് നായയെ നടുറോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയത്. സ്‌കൂട്ടറിനു പിറകില്‍ ഓടിയ നായ പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. എന്നിട്ടും വാഹനം നിര്‍ത്താതെ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നില്‍ നിന്ന് ആളുകള്‍ വിളിച്ചെങ്കിലും ഇവര്‍ നിര്‍ത്തിയില്ല. ഒടുവില്‍, ഉമ്മര്‍ വളപ്പില്‍ എന്ന പൊതുപ്രവര്‍ത്തകന്‍ ഇവരെ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തിക്കുകയായിരുന്നു. ഇതോടെ സേവ്യറും മകനും ഉമ്മറിനോടു തട്ടിക്കയറിയെങ്കിലും ആളുകള്‍ തടിച്ചുകൂടി ബഹളംവെച്ചു. ഇതോടെ നായുടെ കെട്ടഴിച്ചുവിടുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.




Next Story

RELATED STORIES

Share it