Latest News

ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി
X

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിലെ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജയിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശര്‍മ, സുബ്രൊഹ്മണ്യം പ്രസാദ് എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ചിന്റേതാണ് വിധി.

നന്ദ് കിഷോര്‍ ഗാര്‍ഗ് ആണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ കസ്റ്റഡിയില്‍ കഴിഞ്ഞ മന്ത്രി തല്‍സ്ഥാനത്തു തുടരാന്‍ യോഗ്യനല്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. 2022 മെയ് 30ാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്തയിലെ ഒരു വ്യാപാരസ്ഥാപനവുമായി ബന്ധപ്പെട്ട 2015-16ലെ കേസിലാണ് മന്ത്രി പ്രതിയായിരിക്കുന്നതെന്നും ഭരണഘടനാപരമായി പ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കേണ്ട പദവിക്ക് ഇത്തരം ആരോപണങ്ങള്‍ യോജിച്ചതല്ലെന്നും ഹരജിക്കാരന്‍ പറയുന്നു.

Next Story

RELATED STORIES

Share it