Latest News

നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്.

നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
X

കുന്നമംഗലം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്.

ഡല്‍ഹിയില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായിട്ടാണ് കൊണ്ടുപോയത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. പ്രവീണ്‍കുമാറിന്റെയും ശരണ്യയുടെയും സംസ്‌കാര ക്രിയകള്‍ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവ് ആണ്. മൂന്നു കുട്ടികളെയും വീട്ടുവളപ്പില്‍ ചടങ്ങുകളില്ലാതെ സംസ്‌കരിച്ചു.

കോഴിക്കോട് സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കരിപ്പൂരിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. നേപ്പാളിലെ റിസോര്‍ട്ടില്‍ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു.


Next Story

RELATED STORIES

Share it