രാജ്യത്തെ പ്രതിദിന കൊവിഡ് വാക്‌സിന്‍ വിതരണം കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ അപകടകരമായ കുറവുണ്ടെന്ന് കണക്കുകള്‍. സപ്തംബറില്‍ പ്രതിദിനം 8.43 ദശലക്ഷം വാക്‌സിന്‍ ഡോസ് നല്‍കിയ സമയത്ത് ഒക്ടോബറില്‍ 5.19 ദശലക്ഷമായി കുറഞ്ഞു. നവംബറിലെ പ്രതിവാര കൊവിഡ് വാക്‌സിന്‍ വിതരണം 2.98 ദശലക്ഷമാണ്.
ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ മുഴുവന്‍ പ്രായപൂര്‍ത്തിയാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം. പക്ഷേ, ഇപ്പോഴത്തെ വാക്‌സിന്‍ നിരക്ക് ഈ ലക്ഷ്യം അകലെയാക്കും.
പല സംസ്ഥാനങ്ങളും ഡോര്‍ ടു ഡോര്‍ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. മഹാരാഷ്ട്രയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്, രോഗബാധിതര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം.
ആകെ രാജ്യത്ത് 1,300 ദശലക്ഷം പേരാണ് ഉള്ളത്. അതില്‍ 30 ശതമാനത്തിനു മാത്രമേ രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുളളൂ.
ഒക്ടോബര്‍ 21നാണ് രാജ്യത്ത് ഒരു 1000 കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തിയായത്. അടുത്ത ആയിരം കോടി നാല്- അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കൊവിഡ് വിദഗ്ധ സമിതി അംഗം ഡോ. എന്‍ കെ അറോറ പറഞ്ഞു.
RELATED STORIES
ഗ്രൂപ്പില് 512 അംഗങ്ങള്, രണ്ട് ജിബി ഫയലുകള് അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTക്ഷീരപഥത്തില് ഡോനട്ടിന്റെ ആകൃതിയില് തമോഗര്ത്തം; ആദ്യ ചിത്രങ്ങള്...
13 May 2022 5:05 AM GMTബിഎസ്എന്എലും 4ജിയിലേക്ക്; കേരളത്തില് ആദ്യഘട്ടം നാല് ജില്ലകളില്
20 April 2022 5:38 PM GMTഅമൂല്യമായ 'ഛിന്നഗ്രഹ'ത്തിന്റെ പര്യവേക്ഷണം; ബഹിരാകാശ ദൗത്യത്തിനൊരുങ്ങി...
20 April 2022 3:56 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള് ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTതിരച്ചിലിന് ഒരേ സമയം ടെക്സ്റ്റും, ചിത്രങ്ങളും ഉപയോഗിക്കാം; മള്ട്ടി...
10 April 2022 7:20 AM GMT