മദ്റസ അധ്യാപകരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം; പോലിസ് അറിയിപ്പ് വിവാദത്തിൽ, വീഴ്ച വരുത്തിയാൽ പള്ളിക്കമ്മിറ്റിക്കെതിരേ നടപടിയെന്നും മുന്നറിയിപ്പ്

കാസർകോഡ്: പള്ളിക്കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിൽ നിയമിക്കപ്പെടുന്ന അധ്യാപകർ അടക്കമുള്ളവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന നിർദേശവുമായി കാസർകോഡ് പോലിസ്. നിയമിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലവും ക്രിമിനൽ പശ്ചാത്തലും അന്വേഷിച്ച് ബോധ്യപ്പെടണമെന്നും അവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പള്ളിക്കമ്മറ്റികൾക്കുള്ള നോട്ടിസിൽ പോലിസ് വ്യക്തമാക്കുന്നത്. മദ്റസയ്‌ക്കു പുറമെ പള്ളിയ്‌ക്കു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഈ ഉത്തരവ് ബാധകമാണ്.

ഇതിനു വിരുദ്ധമായി നിയമനം നടത്തിയാൽ പളളിക്കമ്മറ്റി അംഗങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നു. ചീമേനി, ബേക്കൽ പോലിസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരാണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്. നിലവിൽ കേസുകളുള്ളവരുടെ വിവരങ്ങൾ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മദ്റസ അധ്യാപകരെ നിയമിക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കാസർകോഡ് ജില്ലയിലെ പോലിസ് സ്റ്റേഷനുകളിൽ നിന്ന് മഹല്ല് കമ്മിറ്റികൾക്ക് പോലിസ് നിർദേശം നൽകിയതായ വാർത്ത കാസർകോഡ് ജില്ലാ പോലിസ് ചീഫ് ഡി ശിൽപ്പ നിഷേധിച്ചില്ല. എന്നാൽ ഇതു സംബന്ധിച്ച തേജസ് ന്യൂസിന്റെ അന്വേഷണത്തോട് അവർ കൂടുൽ പ്രതികരിക്കാനും തയ്യാറായില്ല.
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT