- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാന കൊല; ദമ്പതികളെ വിരുന്നിന് വിളിച്ച് വെട്ടിക്കൊന്നു,പ്രതികള്‍ ഒളിവില്‍

ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ വിരുന്ന് നല്‍കാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ഭാര്യാസഹോദരനും ബന്ധുവും ചേര്‍ന്ന് വെട്ടിക്കൊന്നു.കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അടുത്തിടെ വിവാഹിതരായ ശരണ്യ,മോഹന്‍ എന്നിവരാണ് സഹോദരന്റെ ക്രൂരതക്ക് ഇരയായത്.രണ്ട് ജാതിവിഭാഗങ്ങളില്‍ പെട്ടവരാണ് ശരണ്യയും മോഹനും. ഇതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്.വിരുന്ന് നല്‍കാനെന്ന വ്യാജേനയാണ് ഇരുവരെയും ബന്ധുക്കള്‍ വിളിച്ചുവരുത്തിയത്. തുടര്‍ന്ന്, ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31കാരനായ മോഹനും 22കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്‌സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയില്‍ ജോലിക്കെത്തിയത്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ് ഇരുവരും.ജൂണ്‍ 9നാണ് ഇവര്‍ വിവാഹിതരായത്.
ഈ ബന്ധത്തെ തുടക്കം മുതല്‍ തന്നെ ശരണ്യയുടെ വീട്ടുകാര്‍ രൂക്ഷമായി എതിര്‍ത്തിരുന്നു. സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്യണമെന്ന കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.വിവാഹിതരായതോടെ ബന്ധം അംഗീകരിക്കുന്നതായി പറഞ്ഞ് ശരണ്യയുടെ സഹോദരന്‍ ഇവരെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.ഇരുവരും വീട്ടുവളപ്പില്‍ കാല് കുത്തിയതിന് പിന്നാലെ ശക്തിവേലും ബന്ധുവും ചേര്‍ന്ന് വടിവാളുമായി ചാടിവീണ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















