നടന്നത് ഭരണഘടനാ ലംഘനം;മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാജ്യം മീഡിയവണ്ണിനൊപ്പം നില്‍ക്കും:ഇ ടി മുഹമ്മദ് ബഷീര്‍ എംപി
മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കോഴിക്കോട്:മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാജ്യം മീഡിയവണിന്റെ കൂടെയുണ്ടാകും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടന്നത് ഭരണഘടനയുടെ ലംഘനമാണ്, ആര്‍ട്ടിക്കിള്‍ 19 ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.സാധാരണ സിംഗിള്‍ ബെഞ്ചിന്റെ വിധി അതുപോലെ ഡിവിഷന്‍ ബെഞ്ച് പകര്‍ത്തുന്നത് പതിവാണ്.കോടതി എല്ലാതലങ്ങളിലും പോയി വിധി പ്രഖ്യാപിക്കുന്നതിന് പകരം കൈയിലുള്ളത് കൈമാറുകയാണ് ചെയ്തത്. ജനാധിപത്യത്തിന്റെ പ്രധാനഭാഗമാണ് കോടതി. ജുഡീഷറിയുടെ പ്രവര്‍ത്തനങ്ങള്‍ പോലും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഉയരുന്നില്ല എന്നത് വസ്തുതയാണ്. ഈ വിധിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി മീഡിയവണിന്റെ കൂടെയുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവണ്‍ മാനേജ്‌മെന്റ് അറിയിച്ചു.
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT