Latest News

ജൂതശ്മശാന സംരക്ഷണത്തിന്റെ ഭാഗമായി മതില്‍ നിര്‍മ്മിക്കുന്നത് റോഡ് കയ്യേറിയെന്ന് ആക്ഷേപം

ജൂതശ്മശാന സംരക്ഷണത്തിന്റെ ഭാഗമായി മതില്‍ നിര്‍മ്മിക്കുന്നത് റോഡ് കയ്യേറിയെന്ന് ആക്ഷേപം
X

മാള: മാളയില്‍ ജൂതശ്മശാന സംരക്ഷണത്തിന്റെ ഭാഗമായുള്ള മതില്‍ നിര്‍മ്മാണം റോഡ് കൈയേറിയെന്ന് ആക്ഷേപം. മാള പോലിസ് സ്റ്റേഷന്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രി വരെയുള്ള പൊതുമരാമത്ത് റോഡ് ഏറ്റവും തിരക്കുള്ളതും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രോഗികളും യാത്ര ചെയ്യുന്ന വഴിയുമാണ്. കാല്‍നട യാത്രക്കാര്‍ക്കുപോലും അപകടം സംഭവിക്കാതെ നടന്നു പോകുവാനുള്ള വീതി ഇപ്പോള്‍ തന്നെയില്ല. ഈ സാഹചര്യത്തിലാണ് ജൂതശ്മശാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മതില്‍ പൊളിച്ചുപണിയുന്ന ജോലികള്‍ ആരംഭിച്ചിട്ടുള്ളത്.

ഈ ഭാഗത്ത് നിലവിലുള്ള റോഡിനേക്കാള്‍ വീതി കൂടുതലാണെന്നാണ് റവന്യുരേഖകള്‍ പറയുന്നത്. ഇപ്പോള്‍ മതിലിനായി വാരം കോരിയിരിക്കുന്നത് റോഡിലേക്ക് കയ്യേറിയാണോയെന്ന് പരിശോധിച്ച് റോഡിന്റെ അതിരുകള്‍ നിശ്ചയിച്ചതിനു ശേഷം മാത്രം മതില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുവാന്‍ പാടുള്ളൂവെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. രേഖകള്‍ പരിശോധിച്ച് കൃത്യമായി അടയാളപ്പെടുത്തി മതില്‍ പണിയായ അനുവദിക്കാവൂയെന്നും അതുവരെ നിര്‍മ്മാണ ജോലികള്‍ നിറുത്തി വെക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷ ജനകീയ സമരം അരംഭിക്കുമെന്നും പരാതിയില്‍ സലാം ചൊവ്വര മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it