Latest News

സിദ്ദീഖ് കാപ്പന്റെ വീട് കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു

സിദ്ദീഖ് കാപ്പന്റെ വീട് കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു
X

വേങ്ങര: കരിനിയമങ്ങള്‍ ചുമത്തി യു.പി.പോലീസ് അന്യായമായി അറസ്റ്റു ചെയ്ത പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ കുടുംബവീട് കെ.പി.സി.സി സെക്രട്ടറി കെ.പി.നൗഷാദ് അലിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. രാഷ്ട്രീയവും, നിയമപരവുമായ മുഴുവന്‍ പിന്തുണയും കുടുംബത്തിന് ഉറപ്പ് നല്‍കി.

ദൗത്യനിര്‍വ്വഹണത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് പ്രകടമായ ഫാസിസമാണ്. മുഴുവന്‍ ജനാധിപത്യ മനസ്സുകളും ഇതിനെതിരെ ഐക്യപ്പെടേണ്ടതുണ്ടെന്ന് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, കെ.പി.സി.സി ട്രഷറര്‍ കെ.കെ. കൊച്ചുമുഹമ്മദ് എന്നിവര്‍ അഭിപ്രായപ്പെട്ടു. പി. പി. എ. ബാവ, പി.കെ. സിദ്ദീഖ്, സന്തോഷ് പൂച്ചോലമാട്, പി.അബ്ദു, കാപ്പന്‍ അഷ്‌കര്‍, നാസില്‍ പൂവില്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it