ഗ്രാമീണ ജനതയെ ബാങ്കിംഗ് രീതികള്‍ പഠിപ്പിച്ചത് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി

കാസര്‍കോഡ്: ആഗോളീകരണത്തെ ചെറുക്കുന്ന ബദല്‍ മാര്‍ഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബാങ്കിങ് സംവിധാനം പരിചയപ്പെടുത്തിയത് സഹകരണ മേഖലയാണ്. ദേശസാത്കൃത ബാങ്കുകള്‍ എത്താത്ത എല്ലാ ഗ്രാമകളിലും സഹകരണ ബാങ്കുകള്‍ ജനങ്ങള്‍ക്ക് സഹായകരമാണ്. കേവലം പലിശ പിടുങ്ങാനല്ല, നാട്ടുകാരെ സഹായിക്കാനാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ മേഖലയില്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ക്രെഡിറ്റ് മേഖല കേരളത്തിന്റെതാണ്. നമ്മുടെ ഈ നേട്ടത്തില്‍ ചിലര്‍ക്കെങ്കിലും അസൂയ ഉണ്ടാകുന്നു. അസൂയ മനുഷ്യരില്‍ മാത്രമല്ല ചില സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അനുഭവം. സഹകരണ മേഖലയ്ക്ക് നേരത്തേ വലിയ പിന്തുണയാണ് രാജ്യം നല്‍കിയിരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു വലിയ പിന്തുണ നല്‍കി. പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വലിയ പിന്തുണ ലഭിച്ചു. രാജ്യം ആഗോളീകരണനയം അംഗീകരിച്ചപ്പോള്‍ വലിയ മാറ്റങ്ങള്‍ വന്ന് തുടങ്ങി. ആഗോളീകരണത്തി മുന്‍പും പിന്‍പും സഹകരണ മേഖല രണ്ടു വിധത്തിലായി.
ആഗോളീകരണത്തിനു ശേഷം സഹകരണ മേഖലയ്ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനം കേരളത്തിലെ സഹകരണ മേഖല ഒന്നായി എതിര്‍ത്തു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുള്ളവരും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. നമ്മുടെ ക്രഡിറ്റ് മേഖല ശക്തമാണ്. കേരളത്തിലെ സഹകരണ മേഖല സംസ്ഥാനസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന വിഷയമാണ്. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചു. സഹകരണ മേഖലയില്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്‍ണര്‍ക്ക് മുന്നില്‍...
28 Jun 2022 6:11 PM GMT'പണം, പദവി, ഇഡി'; ഭരണം അട്ടിമറിക്കാനുള്ള ബിജെപി ആയുധങ്ങളെന്ന് എം വി...
28 Jun 2022 5:50 PM GMTഉദയ്പൂര്‍ കൊലപാതകം രാജ്യത്തിന്റെ നിയമത്തിനും നമ്മുടെ മതത്തിനും എതിര്:...
28 Jun 2022 5:14 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ നാലുദിവസത്തെ പോലിസ്...
28 Jun 2022 5:05 PM GMTഉദയ്പൂര്‍ കൊലപാതകം ഞെട്ടിക്കുന്നത്, ഹീനം: രാഹുല്‍ ഗാന്ധി
28 Jun 2022 4:58 PM GMT'ഹൃദയമില്ലാത്തവരുമായി എന്ത് സംവാദമാണ് നമുക്ക് സാധ്യമാവുക?'; ജസ്റ്റിസ് ...
28 Jun 2022 4:22 PM GMT