Latest News

നാല് പുതിയ ജില്ലകള്‍ രൂപീകരിക്കാനൊരുങ്ങി ഛത്തിസ്ഗഢ് സര്‍ക്കാര്‍

നാല് പുതിയ ജില്ലകള്‍ രൂപീകരിക്കാനൊരുങ്ങി ഛത്തിസ്ഗഢ് സര്‍ക്കാര്‍
X

റായ്പൂര്‍: ഛത്തിസ്ഗഢ് പുതുതായി നാല് ജില്ലകള്‍ക്ക് കൂടി രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍. ഞായറാഴ്ച രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന വിവരം പങ്കുവച്ചത്. ഇതിനും പുറമെ സ്ത്രീകള്‍ക്കു മാത്രമായി ഒരു പാര്‍ക്കും നിര്‍മിക്കും.

നക്‌സല്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി രൂപീകരിക്കന്‍ പോകുന്ന ജില്ലകളുടെ പേരുകളും അദ്ദേഹം പുറത്തുവിട്ടു.

മൊഹ്‌ലമാന്‍പൂര്‍, ശക്തി, സാരാംഗഡ്-ബിലൈഗഡ്, മനേന്ദ്രഗഡ് തുടങ്ങിയവയാണ് പുതിയ ജില്ലകള്‍. ഇതോടൊപ്പം 18 താലൂക്കുകളും രൂപീകരിക്കും. നാല് ജില്ലകള്‍ രൂപീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകള്‍ 32ആകും.

ഓരോ ജില്ലാ ആസ്ഥാനത്തും സത്രീകള്‍ക്കു മാത്രമുള്ള ഓരോ മുനിസിപ്പല്‍ കോര്‍പറേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. മിനിമാത ഉദ്യാന്‍ എന്നാണ് പാര്‍ക്കിന്റെ പേര്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ നിന്ന് വയസ്സിന്റെ നിബന്ധന എടുത്തുകളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it