കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എംബസിയുടെ ചുമതല അഫ്ഗാനില്‍ നിന്നുള്ള എംബസി ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലേക്ക് തിരികെയെത്താന്‍ ഇതുവരെ 1650 പേരാണ് അപേക്ഷ നല്‍കിയിട്ടുളളത്.
ഇന്ത്യന്‍ അംബാസിഡറും ഇന്ത്യക്കാരായ നയതന്ത്രപ്രതിനിധികളും അഫ്ഗാനില്‍നിന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
അഫ്ഗാനിലെ ഇന്ത്യക്കാരില്‍ ചിലര്‍ അവിടെ നേരിട്ട് ജോലി ചെയ്യുന്നവരും മറ്റ് ചിലര്‍ മൂന്നാം രാജ്യങ്ങള്‍ക്കുവേണ്ടി അഫ്ഗാനിലെത്തിയവരുമാണ്.
അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തങ്ങളുടെ ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്- വിദേശകാര്യമന്ത്രാലയം അറിയിച്ചു.
എംബസികള്‍ വിസ സര്‍വീസുകള്‍ തുടരുന്നുണ്ട്. ഇ-എമര്‍ജന്‍സി വഴി അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യമൊരുക്കുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
അഫ്ഗാനിലെ ഹിന്ദു, സിഖ് സമുദായ നേതാക്കളുടെ വിസ അപേക്ഷകള്‍ എംബസിയില്‍ ലഭിച്ചിട്ടുണ്ട്. വിസ അടിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു.
കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും പ്രശ്‌നങ്ങളുമാണ് ഇന്ത്യയിലേക്ക് വിമാനം കൊണ്ടുവരുന്നതിനുള്ള പ്രധാന തടസ്സമെന്ന് മന്ത്രാലയം അറിയിച്ചു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT