സൗദിയില്‍ നിര്യാതനായ അബ്ദുല്‍ ഖാദറിന്റെ ഖബറടക്കം ഇന്ന്
അബ്ഹ അല്‍റാജ്ഹി പള്ളിയില്‍ നടക്കുന്ന മയ്യിത്ത് നമസ്‌ക്കാരത്തിനു ശേഷം മൃതദേഹം അബ്ഹ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കല്ലായി: സൗദിയില്‍ നിര്യാതനായ കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അബ്ദുല്‍ ഖാദറിന്റെ ഖബറടക്കം ഇന്ന് അബ്ഹയില്‍ നടക്കും. അസ്ര്‍ നമസ്‌കാരാനന്തരം അബ്ഹ അല്‍റാജ്ഹി പള്ളിയില്‍ നടക്കുന്ന മയ്യിത്ത് നമസ്‌ക്കാരത്തിനു ശേഷം മൃതദേഹം അബ്ഹ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
47കാരനായ അബ്ദുല്‍ ഖാദര്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികില്‍സ തേടിയെങ്കിലും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരികെ കൊണ്ടുപോരുകയായിരുന്നു. പിന്നീട് പതിവ് പോലെ ഉറങ്ങാന്‍ കിടന്ന ഖാദര്‍ രാവിലെ പ്രഭാത നിസ്‌കാരത്തിന് വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി മനസ്സിലായത്.
പുതിയ കോവിലകത്ത് പി കെ മുഹമ്മദ് കുട്ടിയുടെയും പാത്തുമ്മേയിയുടെയും മകനാണ് അബ്ദുള്‍ ഖാദര്‍. ഭാര്യ: നൗഫിറ. മക്കള്‍: സ്വാലിഹ്, ഫാത്തിമ തസ്‌നീം. സഹോദരങ്ങള്‍: അഷ്‌റഫ് (ഖത്തര്‍), അസ്മാബി, അസ്്‌ലം, മെഹ്‌റൂഫ്.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT