Latest News

ബ്ലോസ്സം കലോല്‍സവ ലോഗോ പ്രകാശനം ചെയ്തു

സിബിഎസ്ഇ കിഡ്‌സ് ഫെസ്റ്റ് 'ബ്ലോസ്സം 20' പെരിന്തല്‍മണ്ണ മേഖല കലോത്സവം സില്‍വര്‍മൗണ്ട് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും

ബ്ലോസ്സം കലോല്‍സവ ലോഗോ പ്രകാശനം ചെയ്തു
X

പെരിന്തല്‍മണ്ണ: സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയന്‍ സംഘടിപ്പിക്കുന്ന കിഡ്‌സ് ഫെസ്റ്റ് ബ്ലോസ്സം 20 പെരിന്തല്‍മണ്ണ മേഖല കലോത്സവം ഫെബ്രുവരി 1 ശനിയാഴ്ച പെരിന്തല്‍മണ്ണ സില്‍വര്‍മൗണ്ട് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് സംഘടിപ്പിക്കും. മേഖലയിലെ 12 സിബിഎസ്ഇ വിദ്യാലയങ്ങളില്‍ നിന്ന് എല്‍കെജി, യുകെജി, ഒന്ന്, രണ്ട് ക്ലാസ്സ്‌കളില്‍ പഠിക്കുന്ന 1200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ വര്‍ണാഭമായ കലോത്സവത്തില്‍ പങ്കെടുക്കും. 52 ഇനങ്ങളില്‍ 4 വിഭാഗങ്ങളായി നടത്തുന്ന കലോത്സവത്തിന് 10 വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. കലോത്സവത്തിന്റെ ലോഗോ സഹോദയ ജില്ലാ പ്രസിഡന്റ് എം അബ്ദുല്‍ നാസര്‍ ജനറല്‍ കണ്‍വീനര്‍ സില്‍വര്‍മൗണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഖുര്‍ഷിദ് ആലം സലാറിന് നല്‍കി പ്രകാശനം ചെയ്തു. രാവിലെ 10 മണിക്ക് പ്രശസ്ത ശിശു രോഗ വിദഗ്ദ്ധനും കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. വേണുഗോപാല്‍ മേള ഉദ്ഘാടനം ചെയ്യും. സഹോദയ ഭാരവാഹികളായ ജോജി പോള്‍, എം ജൗഹര്‍, എംടി മൊയ്തുട്ടി, ഫാദര്‍ മാത്യു പതിപ്ലാക്കില്‍, വിനീത വി നായര്‍, ഡോ.ഖുര്‍ഷിദ് ആലം സലാര്‍, ഷംല യു സാലിം എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള സഹോദയ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം സഹോദയ പ്രസിഡന്റ് എം അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് എം ടി മൊയ്തുട്ടി, ജനറല്‍ കണ്‍വീനര്‍ ഡോ. ഖുര്‍ഷിദ് ആലം സലാര്‍, പ്രിന്‍സിപ്പല്‍ സില്‍വര്‍മൗണ്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫാദര്‍ മാത്യു പതിപ്ലാക്കില്‍, സെക്രട്ടറി വിനീത വി നായര്‍ സംബന്ധിച്ചു.


Next Story

RELATED STORIES

Share it