Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വരനും വധുവും മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വരനും വധുവും മരിച്ചു
X

കോയമ്പത്തൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വധൂവരന്മാര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക(20) എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്ക്് പരിക്കേറ്റു.

രണ്ടാഴ്ച മുമ്പായിരുന്നു അജിത്തിന്റെയും പ്രിയങ്കയുടേയും വിവാഹ നിശ്ചയം നടത്തിയത്. ആടിപെരുക്ക് ദിനത്തില്‍ മെട്ടി(കാല്‍വിരലില്‍ ധരിക്കുന്ന ധരിക്കുന്ന ആഭരണം) വാങ്ങി നല്‍കാനായി മേട്ടുപ്പാളയത്തേക്ക് വരാന്‍ പ്രിയങ്കയോട് അജിത്ത് പറഞ്ഞിരുന്നു. ബന്ധുവായ ചെവ്വന്തിയേയും പ്രിയങ്കയ്‌ക്കൊപ്പം വീട്ടുകാര്‍ അയച്ചിരുന്നു. പ്രിയങ്കയ്ക്ക് മെട്ടിയും സമ്മാനങ്ങളും വാങ്ങി നല്‍കിയ ശേഷം വീട്ടിലേക്ക് ബൈക്കില്‍ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടര്‍ന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കില്‍ കയറി. ഇതിനിടയിലാണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മറ്റു മൂവരും ചികിത്സയിലാണ്.

Next Story

RELATED STORIES

Share it