Latest News

നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് ക്ഷേത്രമോഷണ കേസില്‍ കോടതി ശിക്ഷിച്ച പ്രതി

നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് ക്ഷേത്രമോഷണ കേസില്‍ കോടതി ശിക്ഷിച്ച പ്രതി
X

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് ക്ഷേത്രമോഷണ കേസില്‍ കോടതി ശിക്ഷിച്ച പ്രതി. നമസ്‌കാര മണ്ഡപം നിര്‍മ്മാണത്തില്‍ തട്ടിപ്പ് നടത്തിയ അജിത് കുമാര്‍ ആണ് പ്രധാനമന്ത്രിയുടെ തിരുവില്ലയില്‍ നടന്ന പൊതുയോഗത്തിലുണ്ടായിരുന്നത്.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ അജിത് കുമാര്‍ നമസ്‌കാരം മണ്ഡപ നിര്‍മ്മാണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. ദിവസങ്ങള്‍ക്കു മുമ്പാണ് ഇയാളെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പത്തനംതിട്ട സബ് കോടതിയാണ് പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്.

ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട 12 ലക്ഷം രൂപ പ്രതികളുടെ സ്വത്തുക്കളില്‍ നിന്ന് ഈടാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.അജിത് കുമാര്‍ അടക്കം മൂന്നു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it