Latest News

മൊഹാലിയില്‍ 82വയസ്സുകാരന്‍ മകന്റെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം

മൊഹാലിയില്‍ 82വയസ്സുകാരന്‍ മകന്റെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം
X

ഛണ്ഡീഗഢ്: മൊഹാലിയില്‍ നാല് ദിവസമായി മകന്റെ മൃതദേഹത്തോടൊപ്പം കഴിഞ്ഞ 82 വയസ്സുകാരനെ പോലിസ് രക്ഷപ്പെടുത്തി.

ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന വീട്ടിനകത്തുനിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ട അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലിസാണ് പിതാവ് ബല്‍വന്ദ് സിങ്ങിനെ വീടിനു പുറത്തെത്തിച്ചത്. ബല്‍വന്ദിന്റെ വളര്‍ത്ത് മകന്‍ സുഖ്‌വിന്ദര്‍ സിങ്ങാണ് മരിച്ചത്.

മകന്‍ എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു. പിതാവിനാകട്ടെ ഒന്നും സംസാരിക്കാനും കഴിയുന്നില്ല.

അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലിസാണ് പിതാവ് മകന്റെ മൃതദേഹത്തിനരികില്‍ ഇരിക്കുന്നത് കണ്ടത്. പോലിസ് എത്തുമ്പോള്‍ പിതാവ് അര്‍ധബോധാവസ്ഥയിലായിരുന്നു.


ബല്‍വന്ദിനെ ആശുപത്രയിലെത്തിച്ച് ചികില്‍സ തുടങ്ങി. അദ്ദേഹത്തിന് വളര്‍ത്തുമകന്‍ മാത്രമാണ് ഉള്ളത്. ഈ അടുത്ത ദിവസങ്ങളില്‍ ആരെങ്കിലും സന്ദര്‍ശിച്ചിരുന്നോയെന്ന് അറിയില്ലെന്ന് അയല്‍വീട്ടുകാരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it