പശ്ചിമ ബംഗാളില്‍ 15 ദിവസത്തെ ലോക്ക്ഡൗണ്‍ ഇന്നാരംഭിക്കും
BY BRJ16 May 2021 5:46 AM GMT

X
BRJ16 May 2021 5:46 AM GMT
കൊല്‍ക്കത്ത: പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പശ്ചിമ ബംഗാളില്‍ ഇന്നാരംഭിക്കും. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് പശ്ചിമ ബംഗാള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ലോക്ക് ഡൗണിന്റെ ആദ്യ ദിവസമായ ഇന്ന് വളരെ കുറച്ച് വാഹനങ്ങളേ നിരത്തിലിറങ്ങിയുള്ളൂ.
മെയ് 16ാം തിയ്യതി ആറ് മണിക്ക് ആരംഭിക്കുന്ന ലോക്ക് ഡൗണ്‍ മെയ് 30നാണ് അവസാനിക്കുക.
സ്‌കൂളുകള്‍, സിനിമാഹാളുകള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നീ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്.
വിവാഹങ്ങളില്‍ 50 പേരെ മാത്രമേ അനുവദിക്കൂ. എല്ലാ തരം കൂടിച്ചേരലുകളും നിരോധിച്ചു.
അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്ത എല്ലാ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മണിക്ക് തുറന്ന് 10 മണിക്ക് അടക്കണം. പരീക്ഷകള്‍ മാറ്റിവച്ചു.
Next Story
RELATED STORIES
പട്ടാമ്പിയില് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
29 Jun 2022 10:44 AM GMTയാത്രക്കാരുടെ സംതൃപ്തി സര്വേയില് നെടുമ്പാശേരി വിമാനത്താവളത്തിന്...
29 Jun 2022 10:36 AM GMTഉദയ്പൂര് കൊലപാതകം പൈശാചികവും അങ്ങേയറ്റം അപലപനീയവുമെന്ന് ഐഎന്എല്
29 Jun 2022 10:10 AM GMTവിദ്യാര്ഥികളിലെ വാക്സിനേഷന്: സംസ്ഥാന ശരാശരിയിലും മുകളില് എറണാകുളം...
29 Jun 2022 8:38 AM GMTഭൂമിയിടപാട് കേസ്:മാര് ജോര്ജ്ജ് ആലഞ്ചേരിക്ക് താല്ക്കാലിക ആശ്വാസം;...
29 Jun 2022 8:31 AM GMTകാസര്കോട് പ്രവാസിയുടെ കൊലപാതകം;മരണ കാരണം തലച്ചോറിനേറ്റ ക്ഷതമെന്ന്...
29 Jun 2022 8:27 AM GMT