തീവ്രവാദ ആരോപണം: സാമുദായിക ഐക്യം തകര്‍ക്കരുതെന്ന് എസ്‌വൈഎഫ്

മലപ്പുറം: രാഷ്ട്രീയ ലാഭങ്ങള്‍ക്കും സംഘടനാ താല്‍പര്യങ്ങള്‍ക്കുമായി മുസ് ലിം സാമുദായത്തെ കേന്ദ്രീകരിച്ച് തീവ്രവാദ ആരോപണങ്ങള്‍ മുറുകുന്നത് സാമുദായിക സൗഹൃദം തകര്‍ക്കുമെന്ന് സുന്നി യുവജന ഫെഡറേഷന്‍(എസ് വൈഎഫ്) സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. പിന്തുണയ്ക്കുമ്പോള്‍ ഉപയോഗപ്പെടുത്തുകയും മറുപക്ഷത്താകുമ്പോള്‍ തീവ്രവാദികളാക്കുകയും ചെയ്യുന്ന കാപട്യം ഇടതു-വലതു വിത്യാസമില്ലാതെ മുന്നണികള്‍ നടത്തിക്കണ്ടിരിക്കുന്നുണ്ട്. ഇതില്‍ കരുവാകുന്നത് മുസ് ലിം സമുദായമാണ്. ഫലം സമുദായ ധ്രുവീകരണവും. ഏക രാജ്യം, ഏക ജനത എന്ന തത്വത്തിന് ഇത് വിഘാതം സൃഷ്ടിക്കുമെന്ന് എസ്‌വൈഎഫ് ചൂണ്ടിക്കാട്ടി.
സംഘത്തിന്റെ കലാവിഭാഗമായ ഐകെഎസ്എസ് കാലാസാഹിത്യ മല്‍സരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ഓണ്‍ലൈനില്‍ നടക്കും. സംസ്ഥാന തസ്‌കിയത്ത് ക്യാംപ് ജനുവരി 15, 16 തിയ്യതികളില്‍ മഞ്ചേരിദാറുസ്സുന്നയില്‍ നടക്കും. ജനുവരി ഒന്നു മുതല്‍ 31 വരെ(ശാഖാ പ്രവര്‍ത്തക സംഗമങ്ങള്‍-അറ്റന്‍ഷന്‍ 21 ) നടക്കും.
മലപ്പുറത്ത് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി ചര്‍ച്ച അവതരിപ്പിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, എ എന്‍ സിറാജുദ്ദീന്‍ മൗലവി, കെ സദഖത്തുല്ല മൗലവി, മരുത അബദുല്ലത്തീഫ് മൗലവി, അബൂഹനീഫ മുഈനി, യു ജഅഫറലി മുഈനി, മുസ്ഥഫ ചേരമ്പാടി, അബ്ദുല്‍ ജലീല്‍ വഹബി സംസാരിച്ചു.
Terrorism allegation: SYF urges community unity not to be disrupted
RELATED STORIES
രാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMTഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്:...
21 May 2022 4:35 AM GMT