- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പനാജി: ഗോവയില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. വെളളിയാഴ്ച ഗോവയില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം. ഗോവയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മമതാ ബാനര്‍ജി.
ഗോവയില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മമത സംസ്ഥാന സന്ദര്‍ശനത്തിനെത്തിയത്. സംസ്ഥാനത്ത് എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് മമത നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ തലത്തില്‍ ശ്രദ്ധപതിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് കരുതപ്പെടുന്നു.
കായിക മന്ത്രിയായിരുന്ന സമയം മുതല്‍ ലിയാന്‍ഡര്‍ പെയ്‌സിനെ തനിക്ക് അറിയാമെന്നും തന്റെ ഇളയ സഹോദരനെപ്പോലെയാണ് ലിയാന്‍ഡര്‍ പെയ്‌സെന്നും മമത പറഞ്ഞു. അദ്ദേഹത്തെപ്പോലെയൊരാള്‍ ഒരാള്‍ പാര്‍ട്ടിയിലെത്തിയതില്‍ മമത സന്തോഷം പ്രകടിപ്പിച്ചു.
മമതാ ബാനര്‍ജി തന്നെ സംബന്ധിച്ചിടത്തോളം ഏറെ പിന്തുണ നല്‍കിയ നേതാവാണെന്നും അദ്ദേഹം പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മിച്ചു.
ഇന്ന് രാവിലെ ബോളിവുഡ് നടിമാരായ നഫീസ അലി, മൃണാലിനി ദേശ്പ്രഭു എന്നിവരും തൃണമൂലില്‍ ചേര്‍ന്നിരുന്നു.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT