Latest News

സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്
X

തിരുവനന്തപുരം: വേനല്‍ കടുക്കുന്നതോടെ ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഉയര്‍ന്ന താപനിലയും വായുവിലെ ഈര്‍പ്പവും കൂടുതല്‍ ദുസ്സഹമാക്കുന്ന അസ്വസ്ഥതയുള്ള കാലാവസ്ഥ വരും ദിവസങ്ങളില്‍ അനുഭവപ്പെടും.

കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിലും ചൂട് സാധാരണ നിലയേക്കാള്‍ കൂടുതലായിരിക്കും. മലയോര മേഖലകളില്‍ ഒഴികെ എല്ലായിടത്തും കടുത്ത ചൂടും വിയര്‍പ്പും കാരണം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് സൂചിക വളരെ ഉയര്‍ന്ന നിലയിലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it