Latest News

കൊവിഡ് രണ്ടാംതരംഗം: നിയന്ത്രണം കടുപ്പിച്ച് തെലങ്കാന, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ അടച്ചിടും

രക്ഷിതാക്കളുടെ ആശങ്കകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ് രണ്ടാംതരംഗം: നിയന്ത്രണം കടുപ്പിച്ച് തെലങ്കാന, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ അടച്ചിടും
X

ഹൈദരാബാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളുമുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതല്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി അറിയിച്ചു.

രക്ഷിതാക്കളുടെ ആശങ്കകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 412 പുതിയ രോഗികളാണ് തെലങ്കാനയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 3,03,867 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ രോഗവ്യാപന നിരക്ക് വര്‍ധിക്കുകയാണ്. കര്‍ശന നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ്, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 24,645. പഞ്ചാബില്‍ 2,299 പേര്‍ക്കുംഗുജറാത്തില്‍ 1,640 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ മൊത്തം സജീവ കേസുകളില്‍ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ആണ്.

Next Story

RELATED STORIES

Share it