പാര്‍ട്ടി പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ പ്രതിഷേധം; തെലങ്കാന ബിജെപി അധ്യക്ഷന്‍ കസ്റ്റഡിയില്‍

ഹൈദരാബാദ്: പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ടിആര്‍എസ് എംഎല്‍എയുമായ കവിതയുടെ വീടിലേക്ക് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ ജങ്കാവ് ജില്ലയില്‍ പ്രതിഷേധം നടത്തിയതിനാണ് പോലിസ് ബന്ദി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. പോലിസ് കസ്റ്റഡിയിലെടുത്ത് ഇയാളെ കരിംനഗറിലെ വസതിയിലേക്ക് മാറ്റി. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് ബിജെപി കവിതയ്‌ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചത്.
സഞ്ജയ് കുമാറിന്റെ 'പദയാത്ര' ജങ്കാവോണ്‍ ജില്ലയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ക്യാംപ് ചെയ്തിരുന്ന പാംനൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. സഞ്ജയ് കുമാറിനെതിരായ പോലിസ് നടപടിയെ അപലപിച്ച സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി ജി പ്രേമേന്ദര്‍ റെഡ്ഡി, കുമാറിന്റെ 'പദയാത്ര' തുടരാന്‍ ടിആര്‍എസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവനയില്‍ ആരോപിച്ചു. 'പദയാത്ര' തടസ്സപ്പെട്ടിടത്തു നിന്ന് പുനരാരംഭിക്കുമെന്നും റെഡ്ഡി പറഞ്ഞു. പോലിസ് നടപടിക്കെതിരേ ഇന്ന് വൈകീട്ട് സംസ്ഥാനത്തുടനീളം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT